ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ പുനർവിഭജനം: പബ്ലിക് ഹിയറിംഗ് ജൂൺ 23ന്

Jun 17, 2025
ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ പുനർവിഭജനം: പബ്ലിക് ഹിയറിംഗ് ജൂൺ 23ന്
block demilitation

കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനത്തിന്മേൽ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ എന്നിവയുടെ പബ്ലിക് ഹിയറിംഗ് ജൂൺ 23 രാവിലെ 10.30 മുതൽ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാനും അംഗങ്ങളും പങ്കെടുക്കുന്ന ഹിയറിംഗിൽ ആക്ഷേപങ്ങളും/ അഭിപ്രായങ്ങളും സമർപ്പിച്ചിട്ടുള്ളവർ ഹാജരാകണം. മാസ്സ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്ന് ഒരു പ്രതിനിധിയെ മാത്രമാണ് ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുക.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.