ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് വാര്
ഡ് 13, തഴക്കര ഗ്രാമപഞ്ചായത്ത് വാര്
ഡ് 11, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വാര്
ഡ് മൂന്ന് എന്നീ പ്രദേശങ്ങളില്
പക്ഷിപ്പനി സ്ഥിതീകരിച്ചിട്ടുള്ള സാഹചര്യത്തില്
ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റര്
ചുറ്റളവില്
ഉള്
പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം, പന്തളം, കുളനട, തുമ്പമണ്
എന്നീ ഗ്രാമപഞ്ചായത്തുകളില്
താറാവ്, കോഴി, കാട, മറ്റു വളര്
ത്തുപക്ഷികള്
ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം
(വളം) എന്നിവയുടെ ഉപയോഗവും വിപണനവും മേയ് 25 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍
മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്
ഉത്തരവായി.ഈ പ്രദേശങ്ങളില്
താറാവ്, കോഴി, കാട, മറ്റു പക്ഷികള്
എന്നിവയുടെ വില്‍
പ്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്
ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്
ശന പരിശോധകള്
നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍
പ്ലാന്‍
പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്
ശനമായി നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്
ഉറപ്പുവരുത്തണം