ബഷീർ സമസ്ത ജീവജാലങ്ങളേയും ഒരുപോലെ സ്നേഹിച്ച എഴുത്തുകാരൻ :അംബികാസുതൻ മാങ്ങാട്
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കാസർഗോഡ് : മരുഭൂമികൾ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു.ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ”സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ജീവിത വീക്ഷണം പതിറ്റാണ്ടുകൾക്കു മുൻപ് കഥകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീർ മലയാളത്തെ എക്കാലത്തെയും മികച്ച കൃതികളിൽ ഒന്നാണ് വൈക്കം മുഹമ്മദ് ബഷീറിൻറെ ശബ്ദങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
1950കളിലെ എഴുത്തുകാരിൽ നിന്നും മലയാള ഗദ്യ ശൈലിയിൽ വേറിട്ടുനിന്ന എഴുത്തുകാരനാണ് അദ്ദേഹം ബഷീറിൻറെ പാരിസ്ഥിതിക വീക്ഷണം എല്ലാ കാലത്തും പ്രസക്തമാണെന്നും അംബികാസുതൻ മാങ്ങാട് പറഞ്ഞു. ബഷീറിൻ്റെ ജീവിതത്തിൻ്റെ അവസാന നാളുകളിലൊരു ദിവസം ബേപ്പൂരിലെ വൈലാലിലെ എം എൻ വിജയൻ മാഷിനോടൊപ്പം സന്ദർശിച്ച ബഷീർ തൻ്റെ ജീവിതയാത്രയ്ക്കിടയിൽ മരുഭൂമി പൂക്കുന്നത അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് ബഷീർ പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു.