അധ്യാപക ഒഴിവ്

മലപ്പുറം : വേങ്ങര ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ ഗണിതം, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ എച്ച്.എസ്.എസ്.എസി (സീനിയര്‍) തസ്തികകളിലും പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്,
അറബിക്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) തസ്തികകളിലും അതിഥി അധ്യാപകരെ നിയമിക്കുന്നു. മെയ് 29 ബുധനാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കന്ററി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895408950.
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം മെയ് 30 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.