അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
എന്‍ട്രി ഹോം, ഗവ ചില്‍ഡ്രന്‍സ് ഹോം വിസിറ്റ്, അഡോപ്ഷന്‍ സെന്റര്‍ വിസിറ്റ്, ഫോസ്റ്റര്‍ കെയര്‍ പദ്ധതി- ബോധവല്‍ക്കരണം, കുടുംബാധിഷ്ഠിത ബദല്‍ പരിചരണ പരിപാടി, സ്‌പോണ്‍സര്‍ഷിപ്പ് ആന്‍ഡ് ഫോസ്റ്റര്‍ കെയര്‍ അപ്രൂവല്‍ കമ്മിറ്റി, അഡോപ്ഷന്‍ കമ്മിറ്റി, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഏകദിന മാനസിക ഉല്ലാസ പരിപാടികള്‍, ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആസ്പിരേഷണല്‍ ജില്ലാ പദ്ധതി, പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍, പോഷകാഹാര പുനരധിവാസ കേന്ദ്രം, ചാമ്പ്യന്‍ - ഡേ കെയര്‍ എന്‍.ആര്‍.സി തുടങ്ങിയ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും വികസനം ഉറപ്പാക്കാന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് ജില്ലാഭരണകൂടം മികച്ച പിന്തുണയാണ് നല്‍കതുന്നത്.
സംയോജിത ശിശു വികസന വകുപ്പ് പ്രഖ്യാപിച്ച ആറ് വിഭാഗങ്ങളില്‍ അഞ്ചിലും വയനാട് ജില്ല അവാര്‍ഡുകള്‍ കരസ്ഥമാക്കി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാരം ദാനത്തില്‍ സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് മൂക്കുത്തികുന്ന് അങ്കണവാടിയിലെ വി.എ. ഷൈലജ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ്് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച ഹെല്‍പ്പര്‍ വിഭാഗം കല്‍പ്പറ്റ ഐ.സി.ഡി.എസ് കോന്തമംഗലം അങ്കണവാടിയിലെ പി.കെ. യശോദ, മികച്ച സൂപ്പര്‍വൈസര്‍ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസിലെ പി.എ നസീറ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം പനമരം ഐ.സി.ഡി.എസിലെ വരദൂര്‍ അങ്കണവാടി അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ക്യാഷ് അവാര്‍ഡ്, സാക്ഷ്യപത്രം, മോമെന്റൊ എന്നിവയാണ് പുരസ്‌കാരം.


