മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2024 ജനുവരി 1 നു ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ അർഹരായവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷകൾ ഫെബ്രുവരി 12 നകം സമർപ്പിക്കണം.