പൂഞ്ഞാർ എം എൽ എ യുടെ പ്രതിഭാ പുരസ്കാരവും എക്സലൻസ് അവാർഡും വിതരണം ഇന്ന്

പൂഞ്ഞാർ എം എൽ എ യുടെ പ്രതിഭാ പുരസ്കാരവും എക്സലൻസ് അവാർഡും വിതരണം ഇന്ന്
കാഞ്ഞിരപ്പള്ളി :ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മുൻവർഷത്തേതു പോലെ തന്നെ ഇക്കൊല്ലവും
പൂഞ്ഞാർ എം എൽ എ യുടെ പ്രതിഭാ പുരസ്കാരം ഇന്ന് നൽകും . കൂടാതെ 100% വിജയം നേടിയ എല്ലാ സ്കൂളുകൾക്കും എംഎൽഎ എക്സലൻസ് അവാർഡും നൽകുകയാണ്. ഇന്ന് (30.06.2024, ഞായർ ) പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ .സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അക്കാഡമിക് രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും . എല്ലാ അവാർഡ് ജേതാക്കളെയും ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു .

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.