കോട്ടയം ജില്ലാതല വാർത്തകൾ ..അറിയിപ്പുകൾ ....
ലാബ് ടെക്‌നീഷ്യൻ നിയമനം*
കോട്ടയം: തോട്ടയ്ക്കാട് സാമൂഹീകാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് ജൂലൈ നാല് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് അഭിമുഖം നടത്തും. വിദ്യാഭ്യാസയോഗ്യത: ബി.എസ്.സി. എം.എൽ.ടി/ഡി. എം.എൽ.ടി. (പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവർ ആകണം.) പ്രവർത്തിപരിചയം ഉള്ളവർക്കും പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായവർക്കും മുൻഗണന. അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.
(കെ.ഐ.ഒ.പി.ആർ. 1323/2024)
*റെയിൽവേ ഗേറ്റ് അടയ്ക്കും*
കോട്ടയം: കുറുപ്പുന്തറ - ഏറ്റുമാനൂർ സ്‌റ്റേഷൻഷകൾക്കിടയിലെ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് നം. 23(കോതനല്ലൂർ ഗേറ്റ്) അടിയന്തര ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടുന്നതിനാൽ ഞായറാഴ്ച (ജൂൺ 29) രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറുമണി വരെ അടച്ചിടുമെന്നു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ. 1324/2024)
*കർഷകതൊഴിലാളി ക്ഷേമനിധിബോർഡ് അംഗങ്ങളുടെ മക്കൾക്ക് ധനസഹായം*
കോട്ടയം: 2023-2024 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം. എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 പോയിന്റോ കൂടുതലോ നേടിയ വിദ്യാർത്ഥികളുടെയും പ്ലസ് ടു/വി.എച്ച്.എസ്.ഇ. അവസാന വർഷ പരീക്ഷയിൽ 85% മാർക്കിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് മാർക്ക് മാനദണ്ഡത്തിൽ 5% ഇളവുണ്ടാകും. വിദ്യാർത്ഥികൾ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യചാൻസിൽ ജയിച്ചവരും ആകണം. പരീക്ഷ തീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിക്കണം. പരീക്ഷ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക പാടില്ല. അപേക്ഷ തീയതിയിലും അംഗത്തിന് കുടിശ്ശിക പാടില്ല. കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുനഃസ്ഥാപിച്ച അംഗങ്ങൾക്ക് അവരുടെ കുടിശ്ശിക കാലയളവിൽ നടന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാനാവില്ല. അപേക്ഷ www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ജൂലൈ 31 വൈകിട്ട് അഞ്ചുമണി വരെ ജില്ലാ ഓഫിസിൽ സ്വീകരിക്കും. അപ്പീൽ അപേക്ഷ 2024 ഓഗസ്റ്റ് 12വരെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ 0481 2585604.
(കെ.ഐ.ഒ.പി.ആർ. 1325/2024)
*ഐ.ടി.ഐ. പ്രവേശനം*
കോട്ടയം: 2024 വർഷത്തെ ഗവ ഐ.ടി. ഐ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ അഞ്ചുവരെ നീട്ടി. ഓൺലൈനായി അപേക്ഷിച്ച ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സർക്കാർ ഐ.ടി.ഐയിലെത്തി ജൂലൈ പത്തിനു മുമ്പ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ 9495080024, 9496800788,9847271858 (കെ.ഐ.ഒ.പി.ആർ. 1326/2024)
*പെരുവ ഐ.ടി.ഐ. പ്രവേശനം*
ഗവ: ഐ.ടി.ഐ പെരുവയിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പ്രവേശനം നൽകുന്നതിനായി എസ്.എസ്.എൽ.സി പാസ്സായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.
(കെ.ഐ.ഒ.പി.ആർ. 1327/2024)
*വിമുക്തഭടന്മാരുടെ മക്കൾക്ക് എ.എൻ.എം. കോഴ്‌സിന് പ്രവേശനം*
കോട്ടയം: ആരോഗ്യവകുപ്പിനു കീഴിലുള്ള നാല് ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സെന്ററുകളിൽ 2024 ഓഗസ്റ്റിൽ ആരംഭിക്കുന്ന ഓക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി (എ.എൻ.എം.) കോഴ്‌സിൽ പ്രവേശനത്തിന് പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷ ഫീസ് 0210-80- 800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ ഒറിജിനൽ ചലാൻ, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം 2024 ജൂലൈ അഞ്ചിനു വൈകിട്ട് അഞ്ചു മണിക്ക് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫിസിൽ സമർപ്പിക്കണം. അപേക്ഷാഫോമും വിശദമായ പ്രോസ്‌പെക്‌സസും ആരോഗ്യ ഡയറക്ടരുടെ വെബ്‌സൈറ്റിൽ (psons.kerala.gov.in) ലഭ്യമാണ്. വിശദവിവരങ്ങൾക്ക് സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0481-2371187
(കെ.ഐ.ഒ.പി.ആർ. 1328/2024)