മഴക്കാലപൂർവ്വ മെഗാ ക്ലീനിംഗ്; ജനപങ്കാളിത്തത്തോടെ പൊതുവിടങ്ങൾ വൃത്തിയാക്കിആലപ്പുഴ നഗരസഭ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ മെഗാ ക്ലീനിംഗ് നടന്നത്.

മഴക്കാലപൂർവ്വ മെഗാ ക്ലീനിംഗ്; ജനപങ്കാളിത്തത്തോടെ പൊതുവിടങ്ങൾ വൃത്തിയാക്കിആലപ്പുഴ നഗരസഭ
mega-cleaning-in-alappuzha-municipality-as-part-of-pre-monsoon-cleaning-campaign
ആലപ്പുഴ : ജനപങ്കാളിത്തത്തോടെയുള്ള രണ്ടു ദിവസത്തെ മഴക്കാലപൂര്വ ശുചീകരണം ജില്ലയിൽ പൂർത്തിയായി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ മെഗാ ക്ലീനിംഗ് നടന്നത്. ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിലും മെഗാ ക്ലീനിങ് നടന്നു. മെഗാ ക്ലീനിംഗിന്റെ ഭാഗമായി ജില്ലയിലെ 1169 ഗ്രാമപഞ്ചായത്ത് വാര്ഡുകളിലും 215 മുനിസിപ്പല് വാര്ഡുകളിലും നാല് വീതം ശുചീകരണ കേന്ദ്രങ്ങള് രൂപീകരിച്ച് ജനകീയ കൂട്ടായ്മയിലൂടെ ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു.പകര്ച്ചവ്യാധികള് തടയുന്നതിനായി ഹോട്ട്‌സ്‌പോട്ടുകള്, മാലിന്യ കൂമ്പാരങ്ങള് എന്നിവയുടെ പട്ടിക മെഗാ ക്ലീനിംഗിന്റെ ഭാഗമായി തയ്യാറാക്കുകയും ഇവിടെയെല്ലാം ശുചീകരണ പ്രവര്ത്തനങ്ങള് നടത്തുകയും ചെയ്തു. വെള്ളപ്പൊക്ക സാധ്യത നിലനില്ക്കുന്ന പ്രദേശങ്ങളിലെ ഓടകളും കനാലുകളും ചെറുതോടുകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന ജോലികൾ ഇനിയും തുടരും.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.