അക്ഷയ കേന്ദ്രങ്ങൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുമെന്ന് യൂ ഡി എഫ് പ്രകടനപത്രികയിൽ

ഫേസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സ്റ്റീഫൻ ജോൺ ,സജയകുമാർ ,പ്രവീൺകുമാർ ഉൾപ്പെടയുള്ള സംസ്ഥാന നേതാക്കളുടെ നെത്ര്വതത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു .

Apr 3, 2026
അക്ഷയ കേന്ദ്രങ്ങൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുമെന്ന് യൂ ഡി എഫ് പ്രകടനപത്രികയിൽ
AKSHAYA UDF
കോട്ടയം :കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പ് വരുത്താനും ,അക്ഷയ കേന്ദ്രങ്ങൾക്ക് നിയമപരമായ പരിരക്ഷ നല്കി സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും യൂ ഡി എഫ് പ്രകടന പത്രികയിൽ വാഗ്‌ദാനം .2026 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പ്രകാശനം ചെയ്ത പ്രകടന പത്രികയിലാണ് അക്ഷയ കേന്ദ്രങ്ങൾ കാലങ്ങളായി ആവശ്യപ്പെട്ടു പോന്ന നിയമപരമായ പരിരക്ഷ ഉറപ്പു നൽകുമെന്ന വാഗ്ദാനം ഉള്ളത് .
അക്ഷയ കേരളത്തിന്റെ പൊതു സേവനത്തിന്റെ സർക്കാർ കണ്ണിയായി 23 വർഷമായി പ്രവർത്തിച്ചു വരുകയാണ് .ഏതു സർക്കാർ വന്നാലും അക്ഷയ്ക്കായി ജീവിതം മാറ്റി വച്ച 3000 സംരംഭകരെയും  ,15000 വരുന്ന ജോലിക്കാരെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട് .
അക്ഷയകേന്ദ്രങ്ങൾക്ക് നിയമപരിരക്ഷയും ,നിലനിൽപ്പും സംരക്ഷണവും ഉറപ്പ് നൽകുമെന്ന യൂ ഡി എഫ് പ്രകടന പത്രികയിലെ വാഗ്‌ദാനം സ്വാഗതാർഹമാണെന്ന് ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അഭിപ്രായപ്പെട്ടു .ഫേസ് സംസ്ഥാന കമ്മിറ്റി  പ്രസിഡന്റ് സ്റ്റീഫൻ ജോൺ ,സജയകുമാർ ,പ്രവീൺകുമാർ ഉൾപ്പെടയുള്ള സംസ്ഥാന നേതാക്കളുടെ നെത്ര്വതത്തിൽ പ്രതിപക്ഷ  നേതാവ് വി ഡി സതീശന്  ഇത് സംബന്ധിച്ച്  നിവേദനം നൽകിയിരുന്നു .

സ്റ്റേറ്റ് ഐടി എംപ്ലോയീസ് യുണിയന്റെ നെത്ര്വതത്തിലും  അക്ഷയയുടെ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപെടുത്തുന്നതിന്   മാനിഫെസ്റ്റോ സമിതി അംഗവും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും SITeU സംഥാന പ്രസിഡന്റുമായ അഡ്വ. എൻ. ഷംസുദ്ധീൻ MLA വഴിയും നിവേദനം നൽകിയിരുന്നു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.