വയനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ ആരംഭിച്ച അദാലത്ത് ക്യാമ്പുകൾ പുരോഗമിക്കുന്നു.,എല്ലാവർക്കും രേഖകൾ ലഭ്യമാക്കുന്നത് വരെ ക്യാമ്പുകൾ തുടരുമെന്ന് ജില്ലാ കളക്ടർ

Adalat camps started in Wayanad relief camps are progressing. District Collector said that the camps will continue till documents are made available to all.

Aug 9, 2024
വയനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ ആരംഭിച്ച അദാലത്ത് ക്യാമ്പുകൾ  പുരോഗമിക്കുന്നു.,എല്ലാവർക്കും രേഖകൾ ലഭ്യമാക്കുന്നത് വരെ ക്യാമ്പുകൾ തുടരുമെന്ന്  ജില്ലാ കളക്ടർ
WAYANAD ADALATH CAMP

വയനാട് :ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് അത്‌ ലഭ്യമാക്കാൻ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആരംഭിച്ച അദാലത്ത് ക്യാമ്പുകൾ പുരോഗമിക്കുന്നു.

എല്ലാവർക്കും രേഖകൾ ലഭ്യമാക്കുന്നത് വരെ ഈ പ്രത്യേക അദാലത്ത് ക്യാമ്പ് തുടരുന്നതായിരിക്കുമെന്ന് ജില്ലാ കളക്ടർ മുഖശ്രീ ഐ എ എസ് അറിയിച്ചു .…ജില്ലയിലെ വിവിധ വകുപ്പുകൾ ,അക്ഷയ സംരംഭകർ ,ഐ ടി മിഷൻ,ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി എന്നിവരുടെ നെത്ര്വതത്തിലാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത് . റേഷൻ കാർഡ്ആധാർ കാർഡ്വോട്ടർ ഐ.ഡി.ഹെൽത്ത് കാർഡ്യൂ. ഡി.ഐ.ഡി. കാർഡ്വിവിധ വകുപ്പുകൾ നേരത്തെ നൽകിയ സർട്ടിഫിക്കറ്റുകൾ എന്നിവ ക്യാമ്പുകളിൽ നേരിട്ട് ലഭിക്കും. കൂടുതൽ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാമ്പുകൾ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും
അദാലത്ത് ക്യാമ്പുകൾ നടക്കുന്ന സ്ഥലങ്ങൾ :-
*ജി. എച്ച്. എസ്. എസ് മേപ്പാടി
*സെന്റ്. ജോസഫ് യു. പി. സ്കൂൾ, മേപ്പാടി
*മൗണ്ട് ടാബോർ സ്കൂൾ, മേപ്പാടി
*ഗവ. എൽ. പി സ്കൂൾ, മേപ്പാടി
*ഗവ. യു. പി സ്കൂൾ, കോട്ടനാട്
*എസ്. ഡി. എം എൽ. പി സ്കൂൾ, കല്പറ്റ
*ഡീ പോൾ സ്കൂൾ, കല്പറ്റ
*ഡബ്ല്യൂ. എം. ഒ കോളേജ്, മുട്ടിൽ
*ആർ. സി. എൽ. പി സ്കൂൾ, ചുണ്ടേൽ
*സി. എം. എസ് എച്ച്. എസ്. എസ്, അരപ്പറ്റ
*സെന്റ്. ജോസഫ്സ് ഗേൾസ് സ്കൂൾ, മേപ്പാടി
*ഗവ. എച്ച്. എസ്, റിപ്പൺ
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.