ഉ​യ​ർ​ന്ന വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത്​ നൂ​റി​ല​ധി​കം പേ​രി​ൽ നി​ന്നാ​യി 25 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ ചി​റ​ക്ക​ൽ പു​തി​യ തെ​രു​വ്​ 9ഇ ​ഗ്രാ​ന്‍റ്​ സ്റ്റാ​ൻ​ഡ്​ അ​സ​റ്റ്​ അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന സു​നീ​ഷ്​ ന​മ്പ്യാ​രെ (44) ആ​ണ്​ ക്രൈം​​ബ്രാ​ഞ്ച്​ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​റ​ണാ​കു​ളം യൂ​നി​റ്റ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

May 17, 2024
ഉ​യ​ർ​ന്ന വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത്​ നൂ​റി​ല​ധി​കം പേ​രി​ൽ നി​ന്നാ​യി 25 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
accused-in-the-case-of-stealing-25-crore-rupees-arrested

കൊ​ച്ചി: ഉ​യ​ർ​ന്ന വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത്​ നൂ​റി​ല​ധി​കം പേ​രി​ൽ നി​ന്നാ​യി 25 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.ക​ണ്ണൂ​ർ ചി​റ​ക്ക​ൽ പു​തി​യ തെ​രു​വ്​ 9ഇ ​ഗ്രാ​ന്‍റ്​ സ്റ്റാ​ൻ​ഡ്​ അ​സ​റ്റ്​ അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന സു​നീ​ഷ്​ ന​മ്പ്യാ​രെ (44) ആ​ണ്​ ക്രൈം​​ബ്രാ​ഞ്ച്​ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​റ​ണാ​കു​ളം യൂ​നി​റ്റ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. നാം ​ഇ​ൻ​ഡ​ക്സ്​ ഡെ​റി​വേ​റ്റി​വ്​​സ്​ എ​ന്ന പേ​രി​ൽ ക​മ്പ​നി ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം 25 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വാ​ർ​ഷി​ക ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത്​​ നി​ക്ഷേ​പം സ്വീ​ക​രി​ച്ചാ​ണ്​ ഇ​യാ​ൾ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്.താ​ൻ ല​ണ്ട​നി​ൽ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യും ഓ​ഹ​രി വ്യാ​പാ​ര​ത്തി​ൽ വി​ദ​ഗ്​​ധ​നാ​ണെ​ന്നും സു​നീ​ഷ്​ നി​ക്ഷേ​പ​ക​രെ ധ​രി​പ്പി​ച്ചി​രു​ന്നു.ആ​ദ്യം ര​ണ്ടോ മൂ​ന്നോ പേ​രി​ൽ നി​ന്ന്​ ചെ​റി​യ തു​ക നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ക്കു​ക​യും ഇ​തി​ൽ നി​ന്ന്​ ലാ​ഭ​വി​ഹി​ത​മെ​ന്ന പേ​രി​ൽ പ​ണം അ​യ​ച്ചു​കൊ​ടു​ത്ത്​ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി​യ ശേ​ഷം ഇ​വ​രെ ഉ​പ​യോ​ഗി​ച്ച്​ പു​തി​യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന നൂ​റി​ല​ധി​കം പേ​രി​ൽ നി​ന്നാ​ണ്​​ ഇ​ങ്ങ​നെ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്​. ഡോ​ക്ട​ർ​മാ​ർ, വ്യ​വ​സാ​യി​ക​ൾ, ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ​യാ​ണ്​ ഇ​യാ​ൾ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.ക്രൈം​​ബ്രാ​ഞ്ച്​ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​റ​ണാ​കു​ളം മേ​ഖ​ല എ​സ്.​പി എ.​ജി. ലാ​ൽ, ഡി​വൈ.​എ​സ്.​പി വി. ​റോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​റ്റ​ക്ടി​വ്​ ഇ​ൻ​സ്​​പെ​ക്ട​ർ ടി.​എം. സൂ​ഫി, എ​സ്.​ഐ​മാ​രാ​യ പി.​ഇ. സാ​ജു, അ​ബ്​​ദു​ൽ നാ​സ​ർ, എ.​എ​സ്.​ഐ വി.​ജി. രാ​ജേ​ഷ്​ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സു​നീ​ഷി​നെ കാ​ക്ക​നാ​ട്​ ജി​ല്ല ജ​യി​ലി​ലേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.