റേഷൻ കട ലൈസൻസി നിയമനം; അപേക്ഷിക്കാം

Jul 26, 2024
റേഷൻ കട ലൈസൻസി നിയമനം; അപേക്ഷിക്കാം

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ  മണ്ണാറക്കയം (റേഷൻ കട നമ്പർ: 1526039) , ഏഴാം മൈൽ  (റേഷൻ കട നമ്പർ: 1526123) ,  35-ം മൈൽ(റേഷൻ കട നമ്പർ: 1526083)  ,മുട്ടപ്പള്ളി(റേഷൻ കട നമ്പർ: 1526120) കോട്ടയം താലൂക്കിൽ  വെള്ളൂത്തുരുത്തി(റേഷൻ കട നമ്പർ: 1523031) ,വില്ലൂന്നി(റേഷൻ കട നമ്പർ: 1523076) ,പൂന്ത്രക്കാവ് (റേഷൻ കട നമ്പർ: 1523212),ഏറ്റുമാനൂർ ക്ഷേത്രം തെക്കേനട (റേഷൻ കട നമ്പർ: 1523229) ചങ്ങനാശ്ശേരി താലൂക്കിലെ ഞാലിയാകുഴി (റേഷൻ കട നമ്പർ: 1524093)  എന്നിവിടങ്ങളിലെ റേഷൻ കടകൾക്ക് പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മണ്ണാറക്കയം , ഏഴാം മൈൽ,ഏറ്റുമാനൂർ ക്ഷേത്രം തെക്കേനട,ഞാലിയാകുഴി,വില്ലൂന്നി എന്നീ റേഷൻകടകൾ എസ്.സി. വിഭാഗത്തിനും 35-ാം മൈൽ, മുട്ടപ്പള്ളി എന്നിവിടങ്ങളിലെ  റേഷൻകടകൾ എസ്.ടി. വിഭാഗത്തിനും വെള്ളൂത്തുരുത്തി, പൂന്ത്രക്കാവ് റേഷൻകടകൾ ഭിന്നശേഷി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളതാണ്.
അപേക്ഷാഫോറം കളകേ്‌ട്രേറ്റിലെ ജില്ലാ സപ്ലൈ ഓഫീസിലും അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് 24ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമർപ്പിക്കാം. അപേക്ഷകൾ ഓഗസ്റ്റ് 30 ന് രാവിലെ 11 ന് തുറന്ന് പരിശോധിക്കും.വിശദവിവരങ്ങൾക്ക്  ഫോൺ: 0481 2560371.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.