സിആർപിഎഫ് സംഘടിപ്പിക്കുന്ന വാർബ് മീറ്റിംഗും പെൻഷൻ അദാലത്തും ജൂൺ 28 ന്
റിട്ടയേർഡ് സി എ പി എഫ് / ആസാം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ ജൂൺ 28 -ാം തിയതി രാവിലെ 11.00 മണിക്ക് വാർബ് (വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ ബോർഡ്) മീറ്റിംഗ് നടത്തും. വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥർക്കായി പെൻഷൻ അദാലത്തും സംഘടിപ്പിക്കും. ഗ്രൂപ്പ് സെന്റർ ഡിഐജിപി വിനോദ് കാർത്തിക് (വെൽഫെയർ ഓഫീസർ, കേരള സ്റ്റേറ്റ് വാർബ്) വാർബ് യോഗത്തിലും പെൻഷൻ അദാലത്തിലും അധ്യക്ഷത വഹിക്കും. കേരളത്തിലെ വിരമിച്ച സിഎപി എഫ് /ആസാം റൈഫിൾസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ഗ്രൂപ്പ് സെന്ററിൽ നടക്കുന്ന വാർബ് മീറ്റിംഗിൽ / പെൻഷൻ അദാലത്തിൽ പങ്കെടുക്കാവുന്നതാണ്.
What's Your Reaction?