അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി.

Jul 17, 2024
അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി.

പെരിന്തൽമണ്ണ:അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി. ഇത് സംബന്ധിച്ച ശുപാർശ അംഗീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂളാണ് അടച്ചു പൂട്ടിയത് . 2023 മാർച്ച് 14-ലെ വിധിന്യായത്തിന്റെ കൂടി അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രസ്തുത റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് നടപടി. അടച്ചുപൂട്ടുന്ന സ്കൂളിലെ വിദ്യാർഥികളെ അംഗീകൃത സ്കൂളുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാനും അംഗീകാരമില്ലാതെ സ്കൂൾ പ്രവർത്തിച്ചതിന് വിദ്യാഭ്യാസ അവകാശ നിയമം, ബാലാവകാശ നിയമം എന്നിവ പ്രകാരം ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിയമാനുസൃതം തുടർനടപടികൾ സ്വീകരിക്കാനും ഡി ഇ ഒമാർക്ക് നിർദേശം നൽകി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.