തിരുവനന്തപുരം നഗരസഭയില്‍ 70 വാര്‍ഡുകളില്‍ ബിജെപി ഒന്നാമത്;

Jul 17, 2024
തിരുവനന്തപുരം നഗരസഭയില്‍ 70 വാര്‍ഡുകളില്‍ ബിജെപി ഒന്നാമത്;

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്ക് വന്നപ്പോള്‍ തിരുവനന്തപുരം നഗരസഭയിലെ 70 വാര്‍ഡുകളില്‍ ബിജെപി ് ഒന്നാമത്.. 100 വര്‍ഡുകളുള്ളതില്‍ 13 സ്ഥലത്ത് രണ്ടാമതും ബിജെപി എത്തി.
ഇടതു മുന്നണി ഭരിക്കുന്ന നഗരസഭയില്‍ 34 വാര്‍ഡുകളാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. ഇതില്‍ ഒരു വാര്‍ഡ് ഒഴികെ എല്ലായിടത്തും ബിജെപി ഒന്നാമതെത്തി. ചെമ്പഴന്തിയാണ് രണ്ടാം സ്ഥാനത്തേക്ക് പോയ സിറ്റിംഗ് സീറ്റ്.

25 മണ്ഡലങ്ങളില്‍ 50 ശതമാനത്തിനു മുകളില്‍ വോട്ടു സ്വന്തമാക്കിയാണ് ബിജെപി മുന്നിലെത്തിയത്.

ശാസ്തമംഗലം, നെട്ടയം, പി റ്റി പി നഗര്‍, പാങ്ങോട്, വലിയവിള, പൂജപ്പുര, വലിയശാല, ആറന്നൂര്‍, പാപ്പനംകോട്, നെടുങ്കാട്, കാലടി, മേലാംങ്കോട്, വെള്ളാര്‍, തിരുവല്ലം, ആറ്റുകാല്‍, ചാല,മണക്കാട്, കുര്യാത്തി, ശ്രീവരാഹം, ഫോര്‍ട്ട്, തമ്പാന്നൂര്‍, വഞ്ചിയൂര്‍, ശ്രീകണേ്ഠശ്വരം, പെരുന്താന്നി, പാല്‍ക്കുളങ്ങര, എന്നീ വാര്‍ഡുകളിലാണ് പോള്‍ചെയ്തതിന്റെ പകുതിയിലധികം വോട്ടും താമരയക്ക് കിട്ടിയത്.

കഴക്കുട്ടം, ശ്രീകാര്യം, ചെറുവയക്കല്‍, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പൗഡിക്കോണം, ഞാ്ണ്ടൂര്‍ക്കോണം, മെഡിക്കല്‍കോളേജ്, പാതിരപ്പള്ളി, ചെട്ടിവിളാകം, കവടിയാര്‍, തൈക്കാട്, വഴുതക്കാട്, കാഞ്ഞിരംപാറ, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂര്‍ക്കാവ്, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, ജഗതി, കരമന, മുടവന്‍ മുഗള്‍, തൃക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നയ്‌ക്കാമുഗള്‍, എസ്‌റ്റേറ്റ്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാന്നൂര്‍, മുല്ലൂര്‍, കമലേശ്വരം, മുട്ടത്തറ, ചാക്ക, കരിക്കകം, കടകംപള്ളി, പേട്ട, അണമുഖം, ആക്കുളം, കുളത്തൂര്‍, ആറ്റിപ്ര എന്നവയാണ് ബിജെപി ഒന്നാമതെത്തിയ മറ്റ് വാര്‍ഡുകള്‍ ചന്തവിള, ചെമ്പഴന്തി, കിണവൂര്‍, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, പട്ടം, മുട്ടട, കുടപ്പനക്കുന്ന്, കുറവന്‍കോണം, നന്തന്‍കോട്, കളിപ്പാന്‍കുളം, കണ്ണമ്മൂൂല എന്നിവയാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയ വാര്‍ഡുള്‍.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.