മോൺ. വാലുങ്കലിന്റെ സ്ഥാനാരോഹണം 30ന്
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30 ന് വല്ലാര്‍പാടം ബസിലിക്കയിൽ നടക്കും. വൈകുന്നേരം നാലിനാണു ശുശ്രൂഷകൾ ആരംഭിക്കുന്നത്.
വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആർച്ച്ബിഷപ് എമെരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ് ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ മുഖ്യസഹകാര്‍മികരാകും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതി അധ്യക്ഷനും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനപ്രഘോഷണം നടത്തും.
മെത്രാഭിഷേക ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അറിയിച്ചു. 2021 മുതൽ വല്ലാര്‍പാടം ബസിലിക്ക റെക്ടർ ചുമതല നിർവഹിച്ചു വരുന്നതിനിടെയാണ് സഹായമെത്രാനായുള്ള മോണ്‍. ആന്റണി വാലുങ്കലിന്റെ നിയമനം.