അർജുനെ ഇന്നും കണ്ടെത്താനായില്ല; കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം
ബംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മണ്ണിനടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. റോഡിൽ ലോറിയില്ലെന്നും നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചു.
നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്തശേഷം പരിശോധന തുടരുകയാണ് സൈന്യം. അര്‍ജുന്റെ ലോറി റോഡരികിനു സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്.
നിലവിൽ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്.