സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.ബി. നൂഹ് ചുമതലയേറ്റു

കൊച്ചി ∙ സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.ബി. നൂഹ് ചുമതലയേറ്റു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണു ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്ന നൂഹിനെ സപ്ലൈകോ തലപ്പത്തേക്ക് കൊണ്ടുവന്നത്..നേരത്തെ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി റജിസ്ട്രാർ, പത്തനംതിട്ട ജില്ലാ കലക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പി.ബി.നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്.