കോട്ടയം ജില്ലാ തല വാർത്തകൾ ,അറിയിപ്പുകൾ .....

Jul 22, 2024
കോട്ടയം  ജില്ലാ തല വാർത്തകൾ ,അറിയിപ്പുകൾ .....

തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് സ്‌കൂളിൽ വിദ്യാവനം പദ്ധതി :ഉദ്ഘാടനം ഇന്ന്

കോട്ടയം: സാമൂഹിക വനവത്കരണവിഭാഗം മുഖേന വനം വന്യജീവി വകുപ്പ് ആവിഷ്‌ക്കരിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെയും സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്റെയും ഉദ്ഘാടനം ചൊവ്വ (ജൂലൈ 23)  ഉച്ചകഴിഞ്ഞ് 2.30ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ വച്ച് വനം വന്യജീവി വകുപ്പ് മന്ത്രി  എ.കെ. ശശീന്ദ്രൻ നിർവഹിക്കും.
2023 ലെ വനമിത്ര പുരസ്‌കാരത്തിന് അർഹനായ ടി.എൻ പരമേശ്വരൻ നമ്പൂതിരി കുറിച്ചിത്താനത്തെ ചടങ്ങിൽ ആദരിക്കും. ജില്ലയിലെ മികച്ച വിദ്യാവനത്തിനുള്ള പുരസ്‌കാരം കോട്ടയം സി.എം.എസ് കോളേജിന് സമ്മാനിക്കും. ചടങ്ങിൽ സർപ്പ വോളന്റിയേഴ്സിനുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യും.
 സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കോട്ടയം വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഫീൽഡ് ഡയറക്ടറുമായ പി.പി. പ്രമോദ് റിപ്പോർട്ട് അവതരിപ്പിക്കും. സ്‌കൂൾ മാനേജരും പ്രിൻസിപ്പാളുമായ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ ഗ്രീൻ ക്യാമ്പസ് നയരേഖ അവതരിപ്പിക്കും.
കെ.എഫ്.ഡി.സി അധ്യക്ഷ ലതിക സുഭാഷ്,കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗംഎ ടി.എസ്, ബ്ലോക്ക്് പഞ്ചായത്തംഗം ശ്രുതി ദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിജി വിൻസെന്റ്, ഷാനോമോൻ, കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കൺസർവേറ്റർ എ.പി സുനിൽ ബാബു കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ശെൽവരാജ്, എം.കെ ഷിബു, സാബു പി മണലുടി, അമ്മിണിക്കുട്ടൻ, ബഷീർ പുത്തൻപുര,അഡ്വ. ആന്റണി കളമ്പുകാടൻ, ജോയി കൊച്ചാനാപ്പറമ്പിൽ, ഫിറോസ് മാവുങ്കൽ, പി.ജി ബിജുകുമാർ എന്നിവർ പ്രസംഗിക്കും.
(കെ.ഐ. ഒ.പി. ആർ. 1498/ 2024)

ഒളശ്ശ അന്ധവിദ്യാലയത്തിന് പുതിയ കെട്ടിടം: ഉദ്ഘാടനം ഇന്ന്

കോട്ടയം: ഒളശ്ശ അന്ധവിദ്യാലയത്തിനു കോട്ടയം ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ചുനൽകിയ കെട്ടിടത്തിന്റെയും സ്‌കൂൾ തല പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ചൊവ്വ (ജൂലൈ 23) രാവിലെ 11.30 ന് സഹകരണ -തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. കാഴ്ചാവൈകല്യമുള്ള കുട്ടികൾക്കുവേണ്ടി പൂർണമായും സർക്കാർ ഉടമസ്ഥതയിൽ  പ്രവർത്തിക്കുന്നതുമായ കേരളത്തിലെ ഏക ഹൈസ്‌കൂളാണ് ഒളശ്ശ അന്ധവിദ്യാലയം.
 ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി ബിന്ദു അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ജോയി, ഗ്രാമപഞ്ചായത്തംഗം അനു ശിവപ്രസാദ്,സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ, പി.ടി.എ. പ്രതിനിധി പി.ജയകുമാർ, സീനിയർ അസിസ്റ്റന്റ് എസ്. ശ്രീലതാകുമാരി എന്നിവർ പ്രസംഗിക്കും.

(കെ.ഐ. ഒ.പി. ആർ. 1499/ 2024)
അപേക്ഷ ക്ഷണിച്ചു

കോട്ടയം:പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.റ്റി.ഐ കളിലെ വിവിധ മെട്രിക്/നോൺ മെട്രിക് ഗ്രേഡുകളിലേക്ക് 2024-.25 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.sCdd.kerala.gov.in എന്ന വെബ്സൈറ്റിലുള്ള SCDD I.T.I ADMISSION 2024  ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80% എസ്.റ്റി വിഭാഗത്തിന് 10% ,മറ്റു വിഭാഗത്തിന് 10% എന്നിങ്ങനെയാണ് സീറ്റ് നില. കൂടുതൽ  വിവരങ്ങൾ  ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, കവടിയാർ പി. തിരുവനന്തപുരം, (ഫോൺ നം. 0471 2316680) ,ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ് സിവിൽ സ്റ്റേഷൻ, കോഴിക്കോട് (ഫോൺ നം. 0495 2371451) ജില്ലാ/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിൽ നിന്നും വകുപ്പിന്റെ വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: ജൂലൈ 25
(കെ.ഐ. ഒ.പി. ആർ. 1500/ 2024)

ജില്ലാ വികസന സമിതിയോഗം


കോട്ടയം: ജൂലൈയിലെ ജില്ലാ വികസനസമിതിയോഗം ജൂലൈ 27ന് രാവിലെ 11ന് ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ്  കോൺഫറൻസ് ഹാളിൽ ചേരും.

തിയതി നീട്ടി
കോട്ടയം: ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേയ്ക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ ദീർഘിപ്പിച്ചു. ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. പുൽകൃഷി വികസനം, മിൽക്ക്‌ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. 20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശു ഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി, നേപ്പിയർ പുല്ലും മുരിങ്ങയും ഉൾപ്പെടുന്ന കോളാർ മോഡൽ പുൽകൃഷി എന്നീ പദ്ധതികളും, പുൽകൃഷിക്കായുള്ള യന്ത്രവൽക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി. ഇതുകൂടാതെ മിൽക്ക്‌ഷെഡ് വികസന പദ്ധതികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്‌ളോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടാം.
(കെ.ഐ. ഒ.പി. ആർ. 1502/ 2024)

കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചകോടിയിൽ  പ്രബന്ധം അവതരിപ്പിക്കുവാൻ അവസരം.

കോട്ടയം: കുടുംബശ്രീമിഷൻ, കോട്ടയം ശുചിത്വോത്സവം സീസൺ രണ്ടിന്റെ ഭാഗമായി ജില്ലാതലത്തിൽ 'മാലിന്യമുക്ത നവകേരളം - പ്രശ്‌നങ്ങളും സാധ്യതകളും' എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ/ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയിക്കുവർക്ക് നവംബർ മാസത്തിൽ കുടുംബശ്രീ സംസ്ഥാന മിഷൻ നടത്തുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.  
കുടുംബശ്രീ ജില്ലാമിഷൻ ബാലസഭാ കുട്ടികൾ, ഹൈസ്‌കൂൾ/ഹയർസെക്കൻഡറി സ്‌കൂൾ കുട്ടികൾ എന്നിവർക്കു പങ്കെടുക്കാം. സ്‌കൂൾ പ്രതിനിധികൾ ആയി വരുന്നവരുടെ വിദ്യാലയങ്ങൾക്ക് ഹൈസ്‌കൂൾ/ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്ന് ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ഓഗസ്റ്റ് 3,4 തീയതികളിൽ നടക്കുന്ന ജില്ലാതല സെമിനാറിൽ അവതരിപ്പിക്കാം. ജില്ലാതലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് സംസ്ഥാനതലത്തിൽ പ്രബന്ധം അവതരിപ്പിക്കാം. സംസ്ഥാന തലത്തിൽ ആദ്യ അഞ്ച് വിജയികൾക്ക് യഥാക്രമം 10000,8000,6000,4000,2000 എന്നിങ്ങനെ  തുക സമ്മാനമായി ലഭിക്കും.
രജിസ്റ്റർ ചെയ്യുന്നതിനായി തൊട്ടടുത്ത സി.ഡി.എസ്സിലോ sisdkottayam@gmail.com എന്ന് ഇമെയിലിലോ 9447327341 എന്ന നമ്പറിലോ ബന്ധപ്പെടാം. https://forms.gle/tsVbXzYkjpusdXby9 ഗൂഗിൾ ഫോം വഴിയും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ജൂലൈ 27 വൈകീട്ട് 5 മണിവരെ.
(കെ.ഐ. ഒ.പി. ആർ. 1503/ 2024)

പ്രൊബേഷൻ അസിസ്റ്റന്റ്

കോട്ടയം: ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: എം.എസ്.ഡബ്‌ള്യൂ./എം.എ. സാമൂഹ്യപ്രവർത്തന മേഖലയിൽ രണ്ടുവർഷം കുറയാത്ത പ്രവർത്തി പരിചയം വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിയിൽ 40 വയസ് കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വൈകിട്ട് അഞ്ചുമണിവരെ. ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജില്ലാ പ്രൊബേഷൻ ഒഫീസ്, കെവി.എം. ബിൽഡിംഗ്. അണ്ണാൻകുന്ന് റോഡ്, നാഗമ്പടം, കോട്ടയം 686001 എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 0481 2300548.
(കെ.ഐ. ഒ.പി. ആർ. 1504/ 2024)
ബോധവൽക്കരണപരിപാടി
കോട്ടയം: ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും ഉദയനാപുരം ക്ഷീരസഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ക്ഷീരോൽപാദകരേയും ഉപഭോക്താക്കളെയും ഉൾപ്പെടുത്തി ഗുണനിലവാര ബോധവൽക്കരണപരിപാടി ജൂലൈ 24ന് രാവിലെ 9.30 മുതൽ ഉദയനാപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടക്കും. ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ദർ പരിപാടിയിൽ ക്ലാസ്സുകൾ നയിക്കും. പാലിന്റെ ഗുണ മേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകും. വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ഉദയനാപുരം ക്ഷീരസംഘം പ്രസിഡന്റ് എ. ശിവൻ അധ്യക്ഷനായിരിക്കും. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി മുഖ്യപ്രഭാഷണം നടത്തും.
(കെ.ഐ. ഒ.പി. ആർ. 1505/ 2024)
ബോധവൽക്കരണപരിപാടി
കോട്ടയം: ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും തലയോലപ്പറമ്പ് ക്ഷീരസഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ക്ഷീരോൽപാദകരേയും ഉപഭോക്താക്കളെയും ഉൾപ്പെടുത്തി ഗുണനിലവാര ബോധവൽക്കരണപരിപാടി ജൂലൈ 23ന് രാവിലെ 10.00മണി മുതൽ തലയോലപ്പറമ്പ് ക്ഷീരസഹകരണസംഘം ഹാളിൽ നടക്കും. ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ദർ പരിപാടിയിൽ ക്ലാസ്സുകൾ നയിക്കും. പാലിന്റെ ഗുണ മേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകും. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ ഉദ്ഘാടനം ചെയ്യും. തലയോലപ്പറമ്പ് ക്ഷീരസംഘം പ്രസിഡന്റ് സോണി സോമൻ അധ്യക്ഷനായിരിക്കും.
(കെ.ഐ. ഒ.പി. ആർ. 1506/ 2024)
ബോധവൽക്കരണപരിപാടി
കോട്ടയം: ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും കാണക്കാരി ക്ഷീരവ്യവസായി സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ബോധവൽക്കരണപരിപാടി ജൂലൈ 25ന് രാവിലെ ഒൻപതു മണിക്കു കാണക്കാരി ക്ഷീരസംഘത്തിൽ നടക്കും. ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ദർ പരിപാടിയിൽ ക്ലാസ്സുകൾ നയിക്കും. പാലിന്റെ ഗുണ മേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകും. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരൻ ഉ്ദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിജു പഴയപുരക്കൽ അധ്യക്ഷനായിരിക്കും. (കെ.ഐ. ഒ.പി. ആർ. 1507/ 2024)

മരം ലേലം

കോട്ടയം: ഓണംതുരുത്ത് ഗവൺമെന്റ് എൽ.പി. സ്‌കൂളിന്റെ അങ്കണത്തിൽനിൽക്കുന്ന വിവിധ മരങ്ങൾ ലേലം ചെയ്യുന്നു. ജൂലൈ 26ന് ഉച്ചകഴിഞ്ഞ് 2.30ന് സ്‌കൂളിൽ ലേലം നടക്കും. വിശദവിവരത്തിന് ഫോൺ: 9447064027.
(കെ.ഐ. ഒ.പി. ആർ. 1508/ 2024)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.