കാർണിവൽ ഡി ഫോക്ക് ഫോക്ലോർ ഫിലിം ഫെസ്റ്റിന്റെ പേരും ലോഗോയും മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു

കണ്ണൂർ സർവ്വകലാശാല യൂണിയൻ2023-24 സംഘടിപ്പിക്കുന്ന ഫോക്ലോർ ഫെസ്റ്റിന് 'കാർണിവൽ ഡി ഫോക്ക് (Carnival De Folk)' എന്ന പേരും അതിന്റെ ഔദ്യോഗിക ലോഗോയും ബഹുമാനപ്പെട്ട പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ജൂലൈ 2,3 തീയതികളിലായി പടന്നക്കാട് നെഹ്റു കോളേജിൽ വെച്ചാണ് ഫെസ്റ്റ് നടക്കുന്നത്. വിദ്യാർത്ഥികളുടെ സാംസ്കാരികാവബോധം വർധിപ്പിക്കുകയും ലോക ജനകീയ കലകളുടെ ആസ്വാദന അനുഭവം പങ്കുവെക്കുകയും ചെയ്യുന്ന വേദിയായി 'കാർണിവൽ ഡി ഫോക്ക്' മാറുമെന്ന് സംഘടകസമിതി അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ആര്യ, ജനറൽ സെക്രട്ടറി പ്രവിഷ പ്രമോദ്,ജോയിൻ സെക്രട്ടറി വൈഷ്ണവ് പാനൂർ, സംഘാടകസമിതി ജനറൽ കൺവീനർ കെ പ്രണവ്,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഋഷിത സി പവിത്രൻ,ഇമ്മാനുവൽ, വൈഷ്ണവ്, സജേഷ്, ശരത്ത് തുടങ്ങിയവർ ലോഗോ പ്രകാശനത്തിന്റെ ഭാഗമായി ജനകീയകലകളെ ആധുനികശ്രദ്ധയിൽ കൊണ്ടുവരാനുള്ള വിദ്യാർത്ഥികളുടെ ശ്രമമാണ് ഈ ഫെസ്റ്റ് എന്നും അഭിപ്രായപെട്ടു. ഫെസ്റ്റിന്റെ ഭാഗമായ് ഫോക്ലോർ സിനിമാമേള, ഗാനമേള, നാടൻ കലാപ്രകടനങ്ങൾ, സംവാദങ്ങൾ, സെമിനാറുകൾ തുടങ്ങിയവ ഉൾപ്പെടുത്തുമെന്നും സംഘടകസമിതി അറിയിച്ചു.