ഡിസൈൻ, ലേ ഔട്ട് ആർട്ടിസ്റ്റ് പാനൽ: താത്പര്യപത്രം ക്ഷണിച്ചു

Jul 28, 2026
ഡിസൈൻ, ലേ ഔട്ട് ആർട്ടിസ്റ്റ് പാനൽ: താത്പര്യപത്രം ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ ഡിസൈൻ, ലേ ഔട്ട് ജോലികൾ നിർവഹിക്കുന്നതിന് ആർട്ടിസ്റ്റുമാരുടെ പാനൽ രൂപീകരിക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. മാഗസിൻ ലേ ഔട്ട് രംഗത്ത് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പുതിയ ഡിസൈൻ പ്രവണതകളിലും സോഫ്റ്റ്‌വെയറുകളിലും പ്രാവീണ്യമുള്ളവരായിരിക്കണം. പ്രമുഖ മാഗസിനുകളുടെ ലേ ഔട്ട് ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും. ബന്ധപ്പെട്ട മേഖലയിൽ ബിരുദം/ഡിപ്ലോമ അഭികാമ്യം. മാഗസിനുകൾക്ക് പുറമെ കോഫി ടേബിൾ ബുക്കുകൾ, പുസ്തകങ്ങൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, ഫോൾഡറുകൾ എന്നിവയുടെ ലേ ഔട്ട് നിർവഹിക്കാനുള്ള കഴിവും പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ എത്തി സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാനുള്ള സന്നദ്ധതയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ പാനലിൽ നിന്നും ഭാവിയിലെ വകുപ്പിന്റെ എല്ലാ ജോലികളിൽ നിന്നും ഒഴിവാക്കും*. *മാഗസിൻ, കോഫി ടേബിൾ ബുക്ക്, പുസ്തകം, ലഘുലേഖ, ഫോൾഡർ, പോസ്റ്റർ എന്നിവയുടെ ലേ ഔട്ട് നിരക്കുകൾ അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14