പി.എച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

Oct 14, 2026
പി.എച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

സിഎസ്ഐആർ / യുജിസി-നെറ്റ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്ന് അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) പി.എച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹിയിലെ ജെഎൻയുവിന്റെ കീഴിലുള്ള 2026ലെ മുഴുവൻ സമയ പി.എച്ച്.ഡി. പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടേഷണൽ സയൻസ്, കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ സിജിപിഎ നേടിയിട്ടുള്ള ബിരുദാനന്തരബിരുദധാരികൾക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒബിസി (നോൺ ക്രീമിലെയർ)/പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് യുജിസി മാനദണ്ഡങ്ങൾ പ്രകാരം 5 ശതമാനം മാർക്ക് ഇളവുണ്ട്. അവസാന തീയതി ഒക്ടോബർ 26 വൈകിട്ട് നാല്. അപേക്ഷയുടെ ഹാർഡ് കോപ്പിയും ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ട്രാൻസാക്ഷൻ വിവരങ്ങൾ തുടങ്ങിയ അനുബന്ധ രേഖകളും രജിസ്റ്റേഡ് പോസ്റ്റ് മുഖേന ഐസിഫോസ്സിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.