പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സ്‌കൂള്‍ കോളേജ് തലത്തില്‍ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്കും തൊഴിലന്വേഷകര്‍ക്കും ഭാഷാശേഷി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ കോളേജ് തലത്തില്‍ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്കും തൊഴിലന്വേഷകര്‍ക്കും ഭാഷാശേഷി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
ആറ് മാസം നീണ്ടു നില്‍ക്കുന്ന ഒന്നാം ഘട്ടത്തില്‍ 60 മണിക്കൂര്‍ സമ്പര്‍ക്ക ക്ലാസും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുമാണ് നല്‍കുന്നത്. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. 4000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ www.literacymissionkerala.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഗ്രാമപഞ്ചായത്ത് / നഗരസഭ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ രജിസ്‌ട്രേഷന്റെ പ്രിന്റൗട്ട് , ഫീസ് അടച്ചരേഖ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം പട്ടം ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലോ പഞ്ചായത്ത് / നഗരസഭാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരെയോ ഏല്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847723899.