വിഷു - ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം 11ന്

ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11 ന്

Apr 8, 2025
വിഷു - ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം 11ന്
vishu-easter-cooperative-market

തിരുവനന്തപുരം :   സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11 ന് രാവിലെ 9 ന് തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൗൺസിലർ ഗായത്രി ബാബുസഹകരണ സെക്രട്ടറി വീണ മാധവൻസഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം എസ്കൺസ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്മായിൽമാനേജിങ് ഡയറക്ടർ എം സലീം തുടങ്ങിയവർ പങ്കെടുക്കും.

ഏപ്രിൽ 21 വരെ നടത്തുന്ന വിഷു - ഈസ്റ്റർ സഹകരണ വിപണികളിൽ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.