സര്‍വകലാശാലകള്‍ക്ക് വിദേശത്തും പഠനകേന്ദ്രങ്ങളാവാം: നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍

'ഓഫ് കാംപസ് പദ്ധതി'ക്ക് നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍

Jan 15, 2025
സര്‍വകലാശാലകള്‍ക്ക് വിദേശത്തും പഠനകേന്ദ്രങ്ങളാവാം: നിയമനിര്‍മാണവുമായി  സംസ്ഥാന  സര്‍ക്കാര്‍
EDUCATION

തിരുവനന്തപുരം : വിവിധ സര്‍വകലാശാലകളുടെ കാംപസുകള്‍ കേരളത്തിനു പുറത്തും തുടങ്ങാനുള്ള 'ഓഫ് കാംപസ് പദ്ധതി'ക്ക് നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാലാചട്ടം ഭേദഗതി ചെയ്യാനുള്ള കരടുബില്‍ തയ്യാറായി. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വ്യാപിക്കുകയും വിദേശ രാജ്യങ്ങളിലേക്ക് മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റം വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിഷ്‌കാരം.ഓരോ സര്‍വകലാശാലയ്ക്കും അവയുടെ പരിധിയിലുള്ള ജില്ലകളില്‍ കാംപസ് പ്രവര്‍ത്തിപ്പിക്കാനേ ഇപ്പോള്‍ അനുവാദമുള്ളൂ. പകരം സംസ്ഥാനത്തോ രാജ്യത്തോ എവിടെയും വിദേശത്തും 'ഓഫ് കാംപസ്' തുടങ്ങാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂര്‍ തുടങ്ങിയ സര്‍വകലാശാലാനിയമങ്ങളിലെല്ലാം ഈ ഭേദഗതി വരുത്തും. ഇതോടെ, കേന്ദ്രസര്‍ക്കാരിന്റെയും യു.ജി.സി.യുടെയും അംഗീകാരത്തോടെ, രാജ്യത്തും പുറത്തും ഓഫ് കാംപസുകള്‍ തുറക്കാന്‍ സര്‍വകലാശാലകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവും.

ഈ അധ്യയനവര്‍ഷം ഉന്നത വിദ്യാഭ്യാസം നാലുവര്‍ഷബിരുദത്തിലേക്കു മാറിയതിനാല്‍ പൊതു അക്കാദമിക കലണ്ടറനുസരിച്ചാണ് സര്‍വകലാശാലകളുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്ക് കോളേജുകള്‍ക്കു പുറമേ, സര്‍വകലാശാലകളും മാറാന്‍ വഴക്കമുള്ളതാണ് നാലുവര്‍ഷ ബിരുദ കോഴ്സുകളെന്നിരിക്കെ, ഇതിനുള്ള അക്കാദമിക പരിഷ്‌കാരത്തിന് ചട്ടങ്ങളെല്ലാം ഭേദഗതിചെയ്യണം. സര്‍വകലാശാലകള്‍ക്കു കീഴില്‍ സ്വതന്ത്രസ്വഭാവമുള്ള കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനൊ ക്കെയുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ഓഫ് കാംപസും ഉള്‍പ്പെടുത്തുകയായിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.