സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ഒരു പവൻ സ്വർണത്തിന് 58,720 രൂപയിലും ഗ്രാമിന് 7,340 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊച്ചി : സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 58,720 രൂപയിലും ഗ്രാമിന് 7,340 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് അഞ്ചുരൂപ വർധിച്ച് 6,050 രൂപയിലും പവന് 40 രൂപ വർധിച്ച് 48,400 രൂപയിലുമെത്തി.തുടര്‍ച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷം ചൊവ്വാഴ്ച താഴെവീണ സ്വർണവിലയാണ് തിങ്കളാഴ്ചത്തെ നിരക്കിലേക്ക് തിരികെയെത്തിയത്. രണ്ടാഴ്ച കൊണ്ട് 1,500 രൂപയിലേറെ വര്‍ധിച്ച ശേഷമായിരുന്നു ചൊവ്വാഴ്ച 80 രൂപയുടെ ഇടിവ് സംഭവിച്ചത്.