ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജില്‍ പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
മ്യൂസിയോളജി, ആര്‍ക്കിയോളജി എന്നീ മേഖലകളിലാണ് ഗവേഷണ അവസരമുള്ളത്
നോയിഡ : കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന്റെ കീഴില്‍ നോയിഡ(യു.പി.)യില്‍ കാംപസുള്ള കല്പിത സര്‍വകലാശാലയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് (പഴയ നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട്), പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മ്യൂസിയോളജി, ആര്‍ക്കിയോളജി എന്നീ മേഖലകളിലാണ് ഗവേഷണ അവസരമുള്ളത്.യോഗ്യത: (i) മ്യൂസിയോളജി: ഹിസ്റ്ററി, മ്യൂസിയോളജി, ഏന്‍ഷ്യന്റ് ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി എന്നിവയില്‍ ഒന്നിലോ ബന്ധപ്പെട്ട വിഷയങ്ങളിലോ മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം(ii) ആര്‍ക്കിയോളജി: ആന്ത്രോപ്പോളജി, ആര്‍ക്കിയോളജി, ഹിസ്റ്ററി, ഏന്‍ഷ്യന്റ് ഇന്ത്യന്‍ ഹിസ്റ്ററി കള്‍ച്ചര്‍ ആന്‍ഡ് ആര്‍ക്കിയോളജി, ബുദ്ധിസ്റ്റ് സ്റ്റഡീസ്, ഹിസ്റ്ററി ഓഫ് ആര്‍ട്ട്, മ്യൂസിയോളജി, ആര്‍ട്ട് കണ്‍സര്‍വേഷന്‍, പാലിയോഗ്രഫി എപ്പിഗ്രാഫി ആന്‍ഡ് ന്യൂമിസ്മാറ്റിക്‌സ്, ലൈഫ് സയന്‍സസ്, എര്‍ത്ത് സയന്‍സസ്, അനുബന്ധവിഷയങ്ങള്‍ എന്നിവയിലൊന്നില്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.യോഗ്യതാബിരുദം അംഗീകൃത സര്‍വകലാശാലയില്‍നിന്നോ സ്ഥാപനത്തില്‍നിന്നോ ആയിരിക്കണം. കുറഞ്ഞത് 55 ശതമാനം മാര്‍ക്കുവേണം.ഇന്‍സര്‍വീസ് ജീവനക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനായി അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിക്കുക