ഓൺലൈനായി കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്
ഓൺലൈനായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിലാണ് A ഗ്രേഡ് നേടിയത്. വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെയാണ് സിയ വിഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുത്തത്. വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ചതിനാലാണ് സിയക്ക് കലോത്സവത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തിരുന്നത് കാസർഗോഡ് ജില്ലയിലെ പടന്ന എംആർവിഎച്ച്എഎസിലെ മിടുക്കിയായ വിദ്യാർത്ഥിനി സിയ ഫാത്തിമയുടെ സങ്കടം നിറഞ്ഞ സന്ദേശവും, സ്കൂൾ അധികൃതരുടെ അപേക്ഷയും ശ്രദ്ധയിൽപ്പെട്ട മന്ത്രി ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകുകയായിരുന്നു. മന്ത്രിയും സംഘാടകരും സിയയുടെ മത്സരം ഓൺലൈനായി നേരിട്ട് കണ്ടു. 912-ാം നമ്പറുകാരിയായി മത്സരിച്ച സിയ ‘എ’ ഗ്രേഡ് കരസ്ഥമാക്കി. സിയയുടേത് വെറുമൊരു വിജയമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി നേടിയ അതിജീവനത്തിന്റെ അടയാളമാണ്. യാത്രചെയ്യുന്നതിന് ഡോക്ടർമാരുടെ കർശന വിലക്കുള്ളതിനാൽ തൃശ്ശൂരിലെ കലോൽസവ വേദിയിലെത്തി മത്സരത്തിൽ പങ്കെടുക്കാൻ സിയ മോൾക്ക് സാധിക്കില്ല. ഈ അവസ്ഥ മനസ്സിലാക്കിയാണ്, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രത്യേക താൽപര്യമെടുത്ത് സിയക്ക് ഫാത്വിമക്ക് വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസ് വഴി മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്.


