എൻ സി സി യുടെ ആഭിമുഖ്യത്തിൽ ശംഖുമുഖം ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

Sep 21, 2024
എൻ സി സി യുടെ  ആഭിമുഖ്യത്തിൽ ശംഖുമുഖം ബീച്ചിൽ  ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
ncc-cleaning

തിരുവനന്തപുരം : അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൻ്റെ ഭാഗമായി
എൻ സി സിയുടെ അഭിമുഖ്യത്തിൽ  'വിഴിഞ്ഞം-കോവളം-ശംഖുമുഖം' തീരപ്രദേശത്തെ ഏകദേശം 11 കിലോമീറ്റർ ദൈർഘ്യമുള്ള വിവിധ ബീച്ചുകളിൽ ഒരേസമയത്ത്  'ബീച്ച് കോമ്പിംഗ് ഓപ്പറേഷൻ' എന്ന ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . ശംഖുമുഖം ബീച്ചിൽ നടന്ന ചടങ്ങ് ബ്രിഗേഡിയർ ആനന്ദ് കുമാർ, പരിയാവരൻ എൻ.ജി.ഒ യുടെ ചെയർമാൻ ഡോ. സുഭാഷ് , 'സേവ് ദ വെറ്റ്ലാൻഡ്സ്'   എൻ.ജി.ഒ  ചെയർമാൻ ഡോ. തോമസ് ലോറൻസ്  എന്നിവർ ചേർന്ന്  ഫ്ലാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം എൻസിസി ഗ്രൂപ്പിൻെറ ആർമി , നേവി , എയർഫോഴ്സ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കേഡറ്റുകളും 
ഇന്ത്യൻ തീരസംരക്ഷണ സേന , 'പര്യാവരൻ സംരക്ഷണൻ' എന്ന പ്രാദേശിക എൻജിഒ സംഘടന എന്നിവരും ശംഖുമുഖം ബീച്ചിൽ നടന്ന  ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. 

 350 എൻ സി സി കേഡറ്റുകളും 25 ANO മാരും PI സ്റ്റാഫുകളും പങ്കെടുത്ത ഈ  ശുചീകരണ യജ്ഞത്തിൻ്റെ ഫലമായി റെക്കോഡ് സമയം കൊണ്ട് തീരത്തിൻ്റെ മൊത്തത്തിലുള്ള മുഖഛായ മാറുന്നത് സാക്ഷ്യം വഹിച്ചു. ചടങ്ങിൻ്റെ ഭാഗമായി പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും മാലിന്യ സംസ്‌കരണത്തിൻ്റെ വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ചും കേഡറ്റുകളെ ബോധവൽക്കരിക്കുകയും  അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.