ഇന്ത്യൻ കോസ്റ്റ് ഗാർഡ് തീര ശുചീകരണ ദിനം ആചരിച്ചു
തിരുവനന്തപുരം : അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൻ്റെ ഭാഗമായി
വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ അഭിമുഖ്യത്തിൽ കോവളത്തെ ഹവാ ബീച്ചിൽ ഇന്ന് (21 സെപ്തംബർ 2024) ഒരു ക്ലീൻ ബീച്ച് ക്യാമ്പയിൻ സംഘടിപ്പിച്ചു. എല്ലാ വർഷവും സെപ്തംബർ മൂന്നാമത്തെ ശനിയാഴ്ച ആഗോളതലത്തിൽ തീരദേശ ശുചീകരണ യജ്ഞം ആചരിക്കുന്നു. ലുലു മാൾ, അദാനി തുറമുഖം, കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ, ഡിഫൻസ് പിആർഒ എന്നിവരുടെ സാന്നിധ്യത്തിൽ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ, കമാൻഡൻ്റ് ശ്രീകുമാർ ജി ഉദ്ഘാടനം ചെയ്തു. ഈ ദിവസം, സമുദ്ര മലിനീകരണത്തിനെതിരെ നടപടിയെടുക്കാനും നമ്മുടെ വിലയേറിയ തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള ആളുകൾ ഒത്തുചേരുന്നു. എൻ.സി.സി, സ്‌കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും നാനൂറോളം വോളൻ്റിയർമാർ പരിപാടിയിൽ പങ്കെടുത്തു. ഏകദേശം 950 കിലോഗ്രാം മാലിന്യങ്ങൾ ശേഖരിക്കുകയും അത് കോർപ്പറേഷൻ അധികൃതർക്ക് കൈമാറുകയും ചെയ്തു.
M/s ലുലു ഇൻ്റർനാഷണൽ മാൾ ലിമിറ്റഡ്, M/s വിഴിഞ്ഞം ഇൻ്റർനാഷണൽ പോർട്ട് ലിമിറ്റഡ് (അദാനി ഗ്രൂപ്പ്), M/s കേരള ഹോട്ടൽ & റെസ്റ്റോറൻ്റ്സ് അസോസിയേഷൻ എന്നിവരുമായി ചേർന്നാണ് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ഈ പരിപാടി നടത്തിയത്. ലയൺസ് ക്ലബ് കോവളം, എസ്.ബി വിഴിഞ്ഞം, ഐസിഐസിഐ ബാലരാമപുരം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കോസ്റ്റ് ഗാർഡ് വൈവ്സ് വെൽഫെയർ അസോസിയേഷനിലെ അംഗങ്ങളും ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ കുടുംബാംഗങ്ങളും ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കുചേർന്നു