അക്ഷയ കേന്ദ്രങ്ങക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരണം :ഫെയ്‌സ് തൃശൂർ ജില്ലാ സമ്മേളനം

*നമ്മുടെ സർക്കാർ നമ്മുടെ അക്ഷയ പദ്ധതിയുമായി ഫേസ് കൂട്ടായ്മ "

Aug 25, 2024
അക്ഷയ   കേന്ദ്രങ്ങക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരണം :ഫെയ്‌സ് തൃശൂർ ജില്ലാ സമ്മേളനം
FACE THRISUR DISTRICT MEET
തൃശൂർ :അക്ഷയ   കേന്ദ്രങ്ങക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരണമെന്ന്  :ഫെയ്‌സ് തൃശൂർ ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു .   കേരളത്തിലെ ചില സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചുകൊണ്ട് ഓൺലൈൻ സേവന കേന്ദ്ര ലോബിയും ഉദ്യോഗസ്ഥരും ജനങ്ങളെ അവരുടെ ഓൺലൈൻ രേഖകൾ ദുരുപയോഗം ചെയ്യുന്നതിന് കൂട്ടുനിൽക്കുന്നുണ്ട ന്ന്    ഫെയ്സ് തൃശൂർ ജില്ലാ സമ്മേളനം ആരോപിച്ചു ..
 ഇതിനെതിരെ വില്ലേജ് അടിസ്ഥാനത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അക്ഷയ കേന്ദ്രങ്ങളും വ്യാജകേന്ദ്രങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ തെളിവ് സഹിതം വിവരിച്ചുകൊടുക്കുന്ന *നമ്മുടെ സർക്കാർ നമ്മുടെ അക്ഷയ"    വലിയ ക്യാമ്പയിന് തുടക്കം കുറിക്കാൻ സമ്മേളനം   പ്രമേയം പാസാക്കി. വിദ്യാഭ്യാസ ലോൺ ആവശ്യമുള്ള ആളുകൾ ബന്ധപ്പെട്ട രേഖകൾക്കായി ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ ചില പ്രത്യേക ഓൺലൈൻ  കേന്ദ്രങ്ങളിലേക്ക് അവരെ വഴിതിരിച്ചുവിടുകയും , നിരവധി ലോൺ ആപ്പുകൾ വരെ കമ്മീഷൻ വ്യവസ്ഥയിൽ കൈകാര്യം ചെയ്യുന്ന അന്യസംസ്ഥാന ബന്ധമുള്ള റാക്കറ്റുകളിലേക്ക് വരെ ജനങ്ങളുടെയും സ്വകാര്യ ഡാറ്റകൾ കൈമാറ്റം ചെയ്യപ്പെടുന്ന രീതികൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ജനങ്ങൾക്ക് എന്നും വിശ്വസിക്കാവുന്നത് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ മാത്രമാണ് എന്നത് അറിയാത്ത ജീവനക്കാരും നിരവധിയാണ് . ജനങ്ങൾക്ക് സ്വന്തം ഫോണിലൂടെ ലോഗിൻ ചെയ്യാവുന്ന രീതിയിലൂടെയാണ് ഇത്തരം കേന്ദ്രങ്ങൾ പലതും പ്രവർത്തിക്കുന്നത്. അതുകൊണ്ട് കബളിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ പോലും പരാതി നൽകാൻ സാധിക്കാറില്ല. ഇതിനെതിരെ ഉദ്യോഗസ്ഥ തലത്തിൽ നിന്ന് ബോധവൽക്കരണം ആവശ്യമാണ് എന്ന് സമ്മേളനം വിലയിരുത്തി . തൃശ്ശൂർ നെടുപുഴ വനിതാ പോളിടെക്നിക്കൽ ഹാളിൽ നടന്ന ഫോറം ഓഫ്  അക്ഷയ സെൻറർ എന്റർപ്രണേഴ്സ് യോഗം സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ പി   ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ജഫേഴ്സൺ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  ജില്ലാ ജനറൽ സെക്രട്ടറി സുനിൽ സൂര്യ , ട്രഷറർ സതീദേവി, പ്രദീപ് മംഗലത്ത് , പ്രവീൺ എ ജി  , അരവിന്ദാക്ഷൻ മാസ്റ്റർ , ബിബിൻ , ലത വിജയകുമാർ , അജിഷ് , തുടങ്ങിയവർ സംസാരിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.