സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി
പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവം. തിയതി പിന്നീട് പ്രഖ്യാപിക്കും.
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവം. തിയതി പിന്നീട് പ്രഖ്യാപിക്കും.കൊല്ലത്ത് നടന്ന കഴിഞ്ഞവർഷത്തെ സ്കൂൾ കലോത്സവത്തിൽ തദ്ദേശീയ ജനതയുടെ കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ ഒരിനം മത്സര ഇനമായി തന്നെ ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണ്.കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സ്കൂള്‍ ഒളിമ്പിക്സ് എന്ന പേരിലാണ് കായികമേള നടക്കുക. എല്ലാ ഇനങ്ങളും ഒരു സ്ഥലത്തുവച്ച് തന്നെ നടത്തും. നാലുവര്‍ഷത്തിൽ ഒരിക്കലായിരിക്കും സ്കൂള്‍ ഒളിമ്പിക്സ് എന്ന രീതിയിൽ കായികമേള നടത്തുക. അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായികമേളയും നടക്കും -മന്ത്രി പറഞ്ഞു.