സ്റ്റേറ്റ് ഐ. റ്റി. എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കൺവെൻഷനും പുതിയ ജില്ലാ കമ്മിറ്റി രൂപീകരണവും
പത്തനംതിട്ട: :സ്റ്റേറ്റ് ഐ. റ്റി. എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കൺവെൻഷനും പുതിയ ജില്ലാ കമ്മിറ്റി രൂപീകരണവും പത്തനംതിട്ട ശാന്തി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എസ്.ടി.യു (STU) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അയ്യൂബ് കുമ്മണ്ണൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളും ജീവനക്കാരും നിലവിൽ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ച് കൺവെൻഷൻ വിശദമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു. ചടങ്ങിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കൃഷ്ണദാസ് എൻ, അധ്യക്ഷത വഹിക്കുകയും അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കുകയും ചെയ്തു.
ജില്ലാ സെക്രട്ടറി ഷാജഹാൻ ടി.എ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രമുഖ നേതാവ് പീറ്റർ കെ സക്കറിയ , സാജൻ വി എം,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ റോജി ജേക്കബ് മാത്യു ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൺവെൻഷനിൽ യൂണിയന്റെ പുതിയ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പ്രസിഡന്റ്: കൃഷ്ണദാസ് എൻ , സെക്രട്ടറി: ഷാജഹാൻ ടി.എ
ട്രഷറർ: റോജി ജേക്കബ് മാത്യു ,വൈസ് പ്രസിഡന്റുമാർ: പീറ്റർ കെ സക്കറിയ, ബിനി എ, ഷെമി എസ്
ജോയിന്റ് സെക്രട്ടറിമാർ: രാധാകൃഷ്ണൻ നായർ കെ
ഇവർക്ക് പുറമെ 10 എക്സിക്യൂട്ടീവ് അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ശക്തമായ പുതിയ ജില്ലാ കമ്മിറ്റിക്കാണ് കൺവെൻഷൻ രൂപം നൽകിയത്


