സ്പോർട്‌സ് ക്വാട്ടാ: ഓൺലൈൻ രജിസ്ട്രേഷനും, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും

Jun 10, 2026
സ്പോർട്‌സ്  ക്വാട്ടാ: ഓൺലൈൻ രജിസ്ട്രേഷനും, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും
sports quata admission

2026-2027 അധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്പോർട്‌സ്  ക്വാട്ടാ  രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ആരംഭിച്ചു. പ്ലസ് വൺ സ്പോർട്‌സ് ക്വാട്ടാ രജിസ്ട്രേഷൻ നടത്തുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.sports.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ  ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ചതിന് ശേഷം മാത്രം സ്പോർട്‌സ് ക്വാട്ടയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനുശേഷം ലഭിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ്റെ പ്രിന്റ് , ഒറിജിനൽ സ്പോർട്സ് സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവയുമായി 
ജൂൺ 10മുതൽ 17 വരെ ആലപ്പുഴ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി സ്കോർ കാർഡ് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും ലോഗിൻ ചെയ്ത് സ്സ്‌കൂൾ സെലക്ട് ചെയ്യേണ്ടതാണ്. സ്പോർട്സ് ക്വാട്ടാ അഡ്‌മിഷനായി 01-04-2024  
2024 ഏപ്രിൽ ഒന്ന് മുതൽ  2026 മാർച്ച് 31
 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിഗണിക്കുന്നത്. സ്‌കൂൾ തലമത്സരങ്ങൾക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോർട്സ് അസോ സിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളും പരിഗണിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്പോർട്‌സ് കൗൺസിൽ ഒബ്‌സർവറുടെ ഒപ്പ്. സീരിയൽ നമ്പർ, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യൂ അതോറിറ്റി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അതാത് അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്കുമാണെന്നുളള സത്യവാങ്‌മൂലം ഇതോടൊപ്പം നൽകേണ്ടതാണ്. സ്പോർട്‌സ് മികവ് രജിസ്ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി  ജൂൺ 17 ന്  വൈകിട്ട്  അഞ്ച് മണി വരെയാണ്. ഫോൺ: 04772253090

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.