സ്‌കിൽ ഡെവലപ്മെൻ്റ് സെൻ്റർ സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിക്കും

Sep 20, 2026
സ്‌കിൽ ഡെവലപ്മെൻ്റ് സെൻ്റർ സർട്ടിഫിക്കറ്റ് വിതരണം  സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിക്കും

2025-26 വർഷത്തിൽ സ്‌കിൽ ഡെവലപ്പ്മെൻ്റ് സെൻ്ററുകളിൽ പഠിച്ച് കോഴ്സു‌കൾ പാസായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 22 ന് നടക്കും. രാവിലെ 11ന് കമലേശ്വരം ഗവ. എച്ച് എസ്.എസിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിക്കും. സംസ്ഥാനത്തെ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങൾക്കിണങ്ങുന്ന തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുവാൻ സ്‌റ്റാർസ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ് സ്‌കിൽ ഡെവലപ്മെൻ്റ് സെൻ്റർ. സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിൽ 14 ജില്ലകളിലായി 210 സ്‌കൂളുകളിൽ സ്കിൽ ഡെവലപ്‌മെന്റ് സെൻ്ററുകൾ പ്രവർത്തിച്ചു വരുന്നു. ഉദ്‌ഘാടന യോഗത്തിന് എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട‌് ഡയറക്‌ടർ ഡോ.കെ മോഹനകുമാർ അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് സ്‌കിൽ ഡെവലപ്മെന്റ് കോ- ഓർഡിനേറ്റർ എ. സജീബ്, കോർപറേഷൻ കൗൺസിലർ വി.ഗിരി, വി.എച്ച്.എസ്.ഇ പരീക്ഷ സെക്രട്ടറി ലിസി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.