സ്കൂള്‍ വിദ്യാര്‍ഥിനി നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
കാസര്‍ഗോഡ് കിഴക്കേകരയില്‍ തായത്ത് വീട്ടില്‍ പരേതനായ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ(13) ആണ് മരിച്ചത്.
കാസര്‍ഗോഡ്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനി നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ഗോഡ് കിഴക്കേകരയില്‍ തായത്ത് വീട്ടില്‍ പരേതനായ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ(13) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നൃത്തപരിശീലനത്തിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണകാരണം എന്താണെന്ന് വ്യക്തമല്ല.