സംസ്ഥാനത്ത്‌ സ്വർണവിലയിൽ വൻ വർധനവ് തുടരുന്നു

പവന് 400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത്‌ സ്വർണവിലയിൽ വൻ വർധനവ് തുടരുന്നു
gold-prices-continue-to-rise-sharply

കോഴിക്കോട്: സ്വർണവിലയിൽ വൻ വർധനവ് തുടരുന്നു. പവന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 55,120 രൂപയാണ് ഇന്നത്തെ പവൻ വില. ഇന്നലെ 54,720 ആയിരുന്നു. 6890 ആണ് ഇന്നത്തെ ഗ്രാം വില.രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിന്‍റെ ചുവട് പിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചത്. കഴിഞ്ഞ മാര്‍ച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യു.എസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധന കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്‍ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വില വര്‍ധനക്ക് പിന്നില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.