ഏറ്റവും ഉയർന്ന വിലയിൽ നിന്നു താഴെവീണ് സ്വർണവില ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ
ഒരു പവന് സ്വര്‍ണത്തിന് 67,200 രൂപ

കൊച്ചി : ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നു താഴെവീണ് സ്വർണവില. പവന് ഒറ്റയടിക്ക് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 67,200 രൂപയിലും ഗ്രാമിന് 8,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ ഇടിഞ്ഞ് 6,880 രൂപയിലെത്തി.
ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവില വ്യാഴാഴ്ച 68,480 രൂപ എന്ന സർവകാല റിക്കാർഡിലെത്തിയിരുന്നു. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ 4,960 രൂപയാണ് വര്‍ധിച്ചത്. ഒരാഴ്ചയ്ക്കിടെ 3,000 രൂപ ഉയർന്ന ശേഷമാണ് ഇന്ന് ഒറ്റയടിക്ക് താഴേക്കു പോയത്.