നടൻ രവികുമാർ അന്തരിച്ചു

എ​ഴു​പ​തു​ക​ളി​ലും എ​ൺ​പ​തു​ക​ളി​ലും മ​ല​യാ​ള സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ നാ​യ​ക​താ​ര​മാ​യി​രു​ന്ന ര​വി​കു​മാ​ർ മ​ധു​വി​നെ നാ​യ​ക​നാ​ക്കി എം. ​കൃ​ഷ്ണ​ൻ നാ​യ​ർ സം​വി​ധാ​നം ചെ​യ്ത് 1976-ൽ ​റി​ലീ​സ് ചെ​യ്ത 'അ​മ്മ'​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്.

Apr 4, 2025

ചെന്നൈ : ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 75 വയസ്സായിരുന്നു.  രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. ചെന്നൈ വേലാച്ചേരി പ്രശാന്ത് ആശുപത്രിയി വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ ചെന്നൈ പോരൂരിൽ. അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം 100 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ കെ.​എം.​കെ.​മേ​നോ​ന്‍റെ​യും ആ​ർ.​ഭാ​ര​തി​യു​ടെ​യും മ​ക​നാ​യ ര​വി​കു​മാ​ർ ചെ​ന്നൈ​യി​ലാ​ണ് ജ​നി​ച്ച​ത്. എ​ഴു​പ​തു​ക​ളി​ലും എ​ൺ​പ​തു​ക​ളി​ലും മ​ല​യാ​ള സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ നാ​യ​ക​താ​ര​മാ​യി​രു​ന്ന ര​വി​കു​മാ​ർ മ​ധു​വി​നെ നാ​യ​ക​നാ​ക്കി എം. ​കൃ​ഷ്ണ​ൻ നാ​യ​ർ സം​വി​ധാ​നം ചെ​യ്ത് 1976-ൽ ​റി​ലീ​സ് ചെ​യ്ത 'അ​മ്മ'​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്.

ശ്രീ​നി​വാ​സ ക​ല്യാ​ണം (1981), ദ​ശാ​വ​താ​രം (1976) തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം ത​മി​ഴ​ക​ത്തും ത​ന്‍റെ മി​ക​വ് തെ​ളി​യി​ച്ചു. 1974ൽ ​സ്വാ​തി നാ​ച്ച​ത്തി​റം എ​ന്ന ത​മി​ഴ് സി​നി​മ​യി​ൽ ഉ​ദ​യ ച​ന്ദ്രി​ക​യോ​ടൊ​പ്പം അ​ഭി​ന​യി​ച്ചി​രു​ന്നു. ആ​റാ​ട്ട്, സി​ബി​ഐ 5 എ​ന്നീ സി​നി​മ​ക​ളി​ലാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.