സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കനത്ത ഇടിവ്
ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കനത്ത ഇടിവ് തുടരുന്നു. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 50,800 രൂപയിലും ഗ്രാമിന് 6,350 രൂപയിലുമാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ താഴ്ന്ന് 5,255 രൂപയിലെത്തി.ഒരിടവേളയ്ക്കു ശേഷം താഴേക്കുപോയ സ്വർണവില ചൊവ്വാഴ്ച പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞിരുന്നു. മൂന്ന് ദിവസമായി ഉയർന്ന സ്വർണവില ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തുടർന്ന് തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നലെയും ഇന്നും വീണ്ടും ഇടിഞ്ഞത്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.