ട്രെയിനിൽ മോഷണശ്രമം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽകുമാറാണ് പിടിയിലായത്

തിരുവനന്തപുരം : ട്രെയിനിൽ മോഷണത്തിനിടെ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. ലാപ്ടോപ്പും മൊബൈലും അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽകുമാറാണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ ആർപിഎഫ് സംഘം പിടികൂടിയത്. മോഷ്ടിച്ച ബാഗിൽ നിന്ന് മൂന്ന് എടിഎം കാർഡുകൾ കണ്ടെടുത്തു. ഇയാൾ നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.