സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 1-ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് സ്‌കൂളിൽ

സംഘാടക സമിതി രൂപീകരിച്ചു

May 22, 2026
സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 1-ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് സ്‌കൂളിൽ
school-prevesanolsavam

2026-ലെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്സിൽ നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി  വി. ഡി. സതീശൻ നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി  എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളുംകലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.

ഈ വർഷത്തെ പ്രവേശനോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിനായി പട്ടം സ്‌കൂളിൽ വെച്ച് വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. അഡീഷണൽ ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷൻ ശ സന്തോഷ് സി.എ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗം തിരുവനന്തപുരം നഗരസഭാ കൗൺസിലർ രേഷ്മ പി. ഉദ്ഘാടനം ചെയ്തു.

സംസ്ഥാനതല പ്രവേശനോത്സവ സംഘാടനം സംബന്ധിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ വിശദീകരണം സമഗ്ര ശിക്ഷാ കേരളം അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ  ഷൈൻമോൻ എം.കെ. അവതരിപ്പിച്ചു. തിരുവനന്തപുരം ഡയറ്റ് പ്രിൻസിപ്പൽ  ഗീതാ നായർഎസ്.എസ്.കെ. തിരുവനന്തപുരം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. നജീബ്പി.ടി.എ. പ്രസിഡന്റ്  അജിത്എസ്.എം.സി. ചെയർമാൻ  സജയ് നാരായണൻഎച്ച്.എം.  സജീവ്കുമാർ എന്നിവർ ആശംസകളർപ്പിച്ചു.

വിവിധ അധ്യാപക സംഘടനാ നേതാക്കൾരാഷ്ട്രീയ പാർട്ടി പ്രതിനിധികൾസന്നദ്ധ സംഘടനാ പ്രതിനിധികൾസാംസ്‌കാരിക പ്രവർത്തകർവിദ്യാഭ്യാസ വിദഗ്ധർഉദ്യോഗസ്ഥർഎ.ഇ.ഒ.മാർബി.പി.സി.മാർപി.ടി.എ.എസ്.എം.സി. അംഗങ്ങൾപ്രഥമ അധ്യാപകർഅധ്യാപകർപൂർവ്വ വിദ്യാർത്ഥികൾയുവജന സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ കെ. ലൈലാസ് സ്വാഗതവും തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  ശ്രീജ ഗോപിനാഥ് നന്ദിയും രേഖപ്പെടുത്തി.

തിരുവനന്തപുരം നഗരസഭാ മേയർ . വി. വി. രാജേഷ് സംഘാടക സമിതി ചെയർമാനായുംവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . ചെമ്പഴന്തി ഉദയൻ വൈസ് ചെയർമാനായുംതിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  ശ്രീജ ഗോപിനാഥ് ജനറൽ കൺവീനറുമായുള്ള 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.