കെ.എസ്. ശബരിനാഥൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊളിറ്റിക്കൽ സെക്രട്ടറി

May 22, 2026
കെ.എസ്. ശബരിനാഥൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊളിറ്റിക്കൽ സെക്രട്ടറി
k s sabarinathan

തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായിരുന്ന ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരിനാഥൻ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതലയേറ്റു. യുഡിഎഫ് 140 ൽ 102 സീറ്റ് നേടി പത്തുവർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പുതിയ നിയമനം. 22018ൽ അരുവിക്കരയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശബരിനാഥൻ ഐ.ഐ.എം കോഴിക്കോട് ബിരുദധാരിയാണ്. യുവജന-സാങ്കേതിക വിഷയങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം മുൻപ് ടിസിഎസിൽ ഉദ്യോഗസ്ഥനായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിലെ രാഷ്ട്രീയ-ഭരണകാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഉൾപ്പെടെ പ്രധാന ചുമതലകൾ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ ശബരിനാഥൻ വഹിക്കും. സംഘടനാ പ്രവർത്തനത്തിലും മാധ്യമ-പൊതുജന സമ്പർക്കത്തിലും അദ്ദേഹത്തിന്റെ പരിചയം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു'

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.