ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ആ​രം​ഭി​ച്ചു

എ​രു​മേ​ലി ചെ​റി​യ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള ആ​റ​ര ഏ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ പ​കു​തി സ്ഥ​ല​ത്താ​ണ് പാ​ർ​ക്കിം​ഗ്

Nov 14, 2024
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ആ​രം​ഭി​ച്ചു
erumely season parking

എ​രു​മേ​ലി: ഇ​ത്ത​വ​ണ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നകാ​ലം പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ എ​രു​മേ​ലി​യി​ലെ ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ സ്ഥ​ല​ത്ത് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടുകൂ​ടി​യ ഡി​വോ​ഷ​ണ​ൽ ഹ​ബ്ബി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​മെ​ന്ന് റ​വ​ന്യു-​ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി കെ ​രാ​ജ​ൻ.

എ​രു​മേ​ലി ചെ​റി​യ​മ്പ​ല​ത്തി​നു സ​മീ​പം ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന വാ​ഹ​ന പാ​ർ​ക്കിം​ഗ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽനി​ന്ന് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ എ​രു​മേ​ലി ചെ​റി​യ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള ആ​റ​ര ഏ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ പ​കു​തി സ്ഥ​ല​ത്താ​ണ് പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

എ​രു​മേ​ലി​യി​ൽ രാ​ജ്യാ​ന്ത​ര​ നി​ല​വാ​ര​ത്തി​ലു​ള്ള ഡി​വോ​ഷ​ണ​ൽ ഹ​ബ്ബ് ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​മാ​യാ​ണ് മി​ത​മാ​യ നി​ര​ക്കി​ൽ വാ​ഹ​ന​പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. താ​ത്കാ​ലി​ക ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, റി​ഫ്ര​ഷ്‌​മെ​ന്‍റ് സെ​ന്‍റ​ർ, ക​ഫെ​റ്റീ​രി​യ, ടോ​യ്‌​ല​റ്റ് എ​ന്നി​വ​യും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഗ​സ്റ്റ് ഹൗ​സ്, കോ​ട്ടേ​ജു​ക​ൾ, ഡോ​ർ​മെ​റ്റ​റി, അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ, സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​വി. ബാ​ല​ൻ, സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഷീ​ബ ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി അ​ഷ​റ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഷാ​ന​വാ​സ്,

ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡം​ഗം സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ, കെ​എ​സ്എ​ച്ച്ബി ടെ​ക്‌​നി​ക്ക​ൽ അം​ഗം വി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​സ്. ഗോ​പ​കു​മാ​ർ, പി.​എ. താ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.