നാട് മാലിന്യമുക്തമാക്കാൻ .... ഒരു ചിത്രമെടുത്ത് ഉടൻ 9446 700 800 എന്ന വാട്ട്സാപ്പിൽ അയയ്ക്കുക.

നടപടിയുണ്ടാവുമെന്ന് മാത്രമല്ല, നിങ്ങൾക്ക് പാരിതോഷികവും

Sep 22, 2024
നാട് മാലിന്യമുക്തമാക്കാൻ .... ഒരു ചിത്രമെടുത്ത് ഉടൻ 9446 700 800 എന്ന വാട്ട്സാപ്പിൽ അയയ്ക്കുക.
malinyamuktha navakeralam
തിരുവനന്തപുരം :
മാലിന്യം വലിച്ചെറിയുക,കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാറുണ്ടോ? ഇനി അങ്ങനെയുണ്ടായാൽ ഒരു ചിത്രമെടുത്ത് ഉടൻ 9446 700 800 എന്ന വാട്ട്സാപ്പിൽ അയയ്ക്കുക. നടപടിയുണ്ടാവുമെന്ന് മാത്രമല്ല, നിങ്ങൾക്ക് പാരിതോഷികവും കിട്ടും.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ അറിയിക്കാനാണ് പുതിയ സംവിധാനം ഒരുക്കിയത്. ഇപ്പോൾ എല്ലാ പഞ്ചായത്തിനും മുൻസിപ്പാലിറ്റിക്കും ഈ വിവരം അറിയിക്കാൻ നമ്പറുണ്ട്, എന്നാൽ എല്ലാ നമ്പറും ജനങ്ങൾക്ക് അറിയാത്ത പ്രശ്നമുണ്ട്. ഈ പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും ഇനി പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടാം. ഇതുവഴി മാലിന്യപ്രശ്നത്തിൽ ജനകീയ ഓഡിറ്റ് സാധ്യമാവും. സംസ്ഥാനത്ത് എവിടെ നിന്നും വാട്സാപ്പിൽ ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടർ നടപടികൾക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ശുചിത്വമിഷനും ഇൻഫർമേഷൻ കേരള മിഷനും തയാറാക്കിയത്.
വാട്സാപ്പ് നമ്പറിൽ മലിനീകരണം നടത്തുന്ന ആളിൻറെ പേര്, വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടർന്ന് ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് ലഭ്യമാക്കും. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25 % തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകുന്നതിനും വ്യവസ്ഥയുണ്ട്. അതിനാണ് പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനകൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ സൗകര്യം ലഭ്യമാക്കുന്നത്.
മാലിന്യമുക്തമായ നാട് ഒരുക്കാനുള്ള പരിശ്രമത്തിൽ പങ്കാളിയാകാൻ നിങ്ങളും റെഡിയല്ലേ?

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.