കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുളയിൽ ആരംഭിച്ചു.

Aug 22, 2026
കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുളയിൽ ആരംഭിച്ചു.
riffle club
പത്തനംതിട്ട :ജില്ല റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുള ജില്ലാ റൈഫിൾ ക്ലബ്ബിൽ ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ആറന്മുള എംഎൽഎ ശ്രീ. അബിൻ വർക്കി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ റൈഫിൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജില്ലാ പോലീസ് മേധാവി , ഉദ്ഘാടകനായ ആറന്മുള എംഎൽഎ ശ്രീ അബിൻ വർക്കിക്ക് ജില്ലാ റൈഫിൾ അസോസിയേഷന്റെ ഉപഹാരം നൽകി. ജില്ലാ റൈഫിൾ അസോസിയേഷൻ ഭാരവാഹികളായ Dr. K S ജഗൻ മോഹൻ , VC ജയിംസ് , സാം കാവുംമണ്ണിൽ , മാത്യൂസ് K ജേക്കബ് എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജില്ലാ റൈഫിൾ അസോസിയേഷൻ ഭാരവാഹികളെ കൂടാതെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ.അനിൽ കുമാർ , ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി തുളസി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 21 ന് ആരംഭിക്കുന്ന മത്സരങ്ങൾ 28 വരെ നീണ്ടുനിൽക്കും എന്നും , 50 മീറ്റർ , 25 മീറ്റർ , 10 മീറ്റർ (ഇൻഡോർ) വിഭാഗങ്ങളിലായി 1200 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും എന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിൽ നിന്നും 12 വയസ്സിന് മുകളിലുള്ള വിവിധ വിഭാഗങ്ങളിൽ പെട്ടവർ മത്സരങ്ങളിൽ പങ്കെടുക്കും
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.