മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അന്യത്ര സേവന നിയമനം

താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവ്വീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.

Jun 14, 2024
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അന്യത്ര സേവന നിയമനം
recruitment-of-other-services-under-the-employment-guarantee-scheme

 തിരുവനന്തപുരം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്നിക്കൽ എക്സ്പെർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

        ടെക്നിക്കൽ എക്സ്പെർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 59300-120900 (പുതിയത്) ശമ്പള സ്കെയിലിൽ അസിസ്റ്റന്റ് ഡയറക്ടർ/സമാന തസ്തികയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. നീർത്താടധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 5 വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന.

        താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവ്വീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.

അപേക്ഷകൾ ജൂൺ 26ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ,  മൂന്നാം നില, റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2313385www.nregs.kerala.gov.in

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.