2024ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡിലും എ പ്ലസ് റേറ്റിംഗ് നേടി ആര്‍.ബി.ഐ

എ പ്ലസ് റേറ്റിംഗ് നേടി ആര്‍.ബി.ഐ

Aug 21, 2024
2024ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡിലും എ പ്ലസ് റേറ്റിംഗ് നേടി ആര്‍.ബി.ഐ
rbi
ന്യൂഡല്‍ഹി; 2024 ഓഗസ്റ്റ് 21
 
രണ്ടാം തവണ തുടര്‍ച്ചയായി 2024ലെ ഗ്ലോബല്‍ ഫിനാന്‍സ് സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡിലും എ പ്ലസ് റേറ്റിംഗ് ലഭിച്ചതിന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
 
 
''രണ്ടാം തവണയും ഈ നേട്ടത്തിന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസിന് അഭിനന്ദനങ്ങള്‍. ആര്‍.ബി.ഐയിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിനും സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിത്'' റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി കുറിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.