സഹകരണബാങ്കുകൾ കർഷകരുടെ ജീവനാഡി :സഖറിയാ ഡൊമിനിക് ചെമ്പകത്തുങ്കൽ
സഹകരണബാങ്കുകൾ കർഷകരുടെ ജീവനാഡി

എരുമേലി :സഹകരണ ബാങ്കുകൾ ഗ്രാമീണ കർഷക ജനതയുടെ ജീവനാഡി ആണെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി സഹകരണ സൊസൈറ്റികൾ സംരക്ഷിക്കുവാൻ അംഗങ്ങൾ ബാധ്യസ്ഥരാണെന്നും സഖറിയാ ഡൊമിനിക് ചെമ്പകത്തുങ്കൽ അഭിപ്രായപ്പെട്ടു . കണമല ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസ് എം പ്രതിനിധികൾക്ക് നൽകിയ സ്വീകരണസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളാ കോൺഗ്രസ്സ് എം ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ എരുമേലി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോബി ചെമ്പകത്തുങ്കൽ ,സുശീൽകുകാർ ,അനസ് ,കണമല ബാങ്ക് ഡയറക്ടർബോർഡ് അംഗങ്ങളായ അഡ്വ .ജോബി ജോസ് നെല്ലോലപൊയ്കയിൽ ,ടോം വർഗീസ് കലാപറമ്പിൽ ,ജോസഫ് മാണി കല്ലൂകുളങ്ങര ജിത്തു ബിനറ്റ് ,റൂബി ബിനു തത്തക്കാട്ട് ,,മറിയാമ്മ ബിനോയ് എന്നിവർ പങ്കെടുത്തു .